കോഴിക്കോട് : കൊടുവള്ളി നെല്ലാംങ്കണ്ടിയിൽ പ്രവർത്തിക്കുന്ന ആവിലോറ തവനൂർ കുന്നുമ്മൽ ഷംസുദ്ദീൻ്റെ ഉടമസ്ഥതയിലുള്ള വില്ലേജ് സൈക്കിൾ ടോയ്സ് & ഗിഫ്റ്റ് എന്ന സ്ഥാപനത്തിൽ കവർച്ച.
65000 രൂപയോളം വിലവരുന്ന വില പിടിപ്പുള്ള ടോയ്സാണ് മോഷണംപോയത്. കടക്ക് മുന്നിലെ CCTV ക്യാമറ തിരിച്ചു വെച്ചാണ് മോഷണം നടത്തിയത്. കടയുടെ ഷട്ടറിൻ്റെ മുന്നിൽ സ്ഥാപിച്ച ഗ്ലാസിൻ്റെ ലോക്ക് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.






