എറണാകുളം: കോതമംഗലം മാമലക്കണ്ടത്ത് പാറ ഇടിഞ്ഞ് വീണ് രണ്ട് സ്ത്രീകൾക്ക് പരിക്ക് . കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരുക്കേറ്റ്. ഇവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിട്ടുണ്ട് . തൊഴിലിടത്ത് ജോലി ചെയ്യുന്നതിനിടെ മലയിൽ നിന്നും പാറ ഇടിഞ്ഞുവീണാണ് പാറക്കൂട്ടത്തിനിടയിൽ കുടുങ്ങിയത്.
വലിയ ശബ്ദത്തോടെയാണ് പാറ ഇടിഞ്ഞത് എന്ന് നാട്ടുകാർ വ്യക്തമാക്കി. സംഭവസ്ഥലത്തേക്ക് എത്തിയ നാട്ടുകാരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടത്തിയത്. രമണിയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.






