സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിരമിക്കൽ സൂചന നൽകി റൊണാൾഡോ ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിരമിക്കലിനെ കുറിച്ച് സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. യുഇഎഫ്എ നേഷൻസ് ലീഗ് പോർച്ചുഗൽ നേടിയതിന് ശേഷമായിരുന്നു അദ്ദേഹം വിരമിക്കലിനെക്കുറിച്ചുള്ള ഒരു പ്രധാന സൂചന നൽകിയത്. അതേസമയം 2022 ൽ ഖത്തറിൽ നടന്ന അവസാന ഫിഫ ലോകകപ്പ് മുതൽ, റൊണാൾഡോയ്ക്ക് മറ്റൊരു ലോകകപ്പ് പ്രകടനം ബാക്കിയുണ്ടോ എന്ന് ആരാധകർ ഉറ്റ നോക്കിയിരുന്നു. സ്പെയിനിനെതിരായ ഫൈനലിൽ റൊണാൾഡോയ്ക്ക് പരിക്കേറ്റിരുന്നുവെന്ന് സ്‌ട്രൈക്കർ വെളിപ്പെടുത്തിയിരുന്നു .

എന്നിരുന്നാലും സ്വന്തം നാടായ പോർച്ചുഗലിനു വേണ്ടി കളിക്കാൻ കാൽ ഒടിയേണ്ടിവന്നാലും റോണൽഡോ അങ്ങനെ ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാകാം വിരമിക്കലിനു കാരണം എന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. “ഗുരുതരമായി പരിക്കേൽക്കുന്നില്ലെങ്കിൽ” തുടരാൻ ആഗ്രഹിക്കുന്നുവെന്നാണ് റൊണാൾഡോ യുവേഫ നേഷൻസ് ലീഗ് വിജയത്തിന് ശേഷം മാധ്യമപ്രവർത്തക്കാരോട് പറഞ്ഞത് .”എന്റെ ക്ലബ്ബുകൾക്കൊപ്പം എനിക്ക് നിരവധി കിരീടങ്ങളുണ്ട്, പക്ഷേ പോർച്ചുഗലിനായി ജയിക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. ഇതെല്ലാം കണ്ണുനീരാണ്. ഇത് ദൗത്യം പൂർത്തീകരിച്ചു, വളരെയധികം സന്തോഷം,” പോർച്ചുഗലിന്റെ വിജയത്തെക്കുറിച്ച് റൊണാൾഡോ പറഞ്ഞു. അതേസമയം ജർമ്മനിയിലെ മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പോർച്ചുഗൽ സ്പെയിനിനെ 5-3 നാണ് പരാജയപ്പെടുത്തിയത്.

Tags :

Greeshma Celine Benny

Recent News

Advertisement