റിയാദ്: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസറിൽ തുടരും. താരം അൽ നസറുമായുളള കരാർ പുതുക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. റൊണാൾഡോ സൗദി ക്ലബ് വിടുന്നതായി അഭ്യൂഹങ്ങൾ വിടുന്നതിനിടെയാണ് കരാർ പുതുക്കാനുളള തീരുമാനം പുറത്തു വരുന്നത്.
സൗദി ക്ലബ് സൗദി പ്രോ ലീഗ് സീസണ് ശേഷം ടീം വിടുകയാണെന്ന് റൊണാൾഡോ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം സൗദി പ്രോ ലീഗിലെ അവസാന ലീഗ് മത്സരവും കളിച്ചു കഴിഞ്ഞശേഷം ആ അധ്യായം കഴിഞ്ഞു എന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് താരം ക്ലബ് വിടുന്നതായി സൂചന നല്‍കിയത്. എന്നാല്‍ ജൂണ്‍ അവസാനം കരാര്‍ തീരുന്ന സാഹചര്യത്തിൽ വൈകാതെ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.






