തൃശ്ശൂർ: ടൗൺ റോട്ടറി ക്ലബ് കറുകുറ്റി അപ്പോളോ അഡ്ലക് ആശുപത്രിയുമായി ചേർന്ന് മേലൂർ ശ്രീധർമ്മശാസ്താ വിദ്യാനികേതനിൽ ദന്ത വിഭാഗവും ജനറൽ മെഡിസിനും ഉൾപ്പെടുന്ന ക്യാംപ് സംഘടിപ്പിച്ചു. ക്യാംപ് ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭ സ്വാമി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് റോട്ടറി ക്ലബ് പ്രസിഡൻ്റ് അഡ്വ. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ റോട്ടറി ക്ലബ് ചാർട്ടർ പ്രസിഡൻ്റ് ദിനേശ് പി.ഡി, റോട്ടറി ക്ലബ് ഡയറക്ടർ ജീസൺ, അപ്പോളോ അഡ്ലക് ഹോസ്പിറ്റൽ കറുകുറ്റിയിലെ ഡോക്ടർമാരായ ഡോക്ടർ മിന്നു, ഡോക്ടർ ഡെന്നി, ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ.പി. ഹരിദാസ്, ട്രഷറർ ടി.എൻ. രാമൻ, പ്രധാനാധ്യാപിക റോഷ്നി സി.എം, വിദ്യാലയ സമിതി സെക്രട്ടറി പ്രകാശൻ എം.ബി, ക്ഷേമ സമിതി പ്രസിഡൻ്റ് മനോജ് പി.എം. തുടങ്ങിയവർ സംസാരിച്ചു.
അധ്യാപികമാരായ ഷമിത തങ്കപ്പൻ, നിഷ പിവി , അനറ്റ് വർഗ്ഗീസ്, കൃഷ്ണേന്ദു എം.കെ, അശ്വതി കെ.ആർ, നീതു ഫിലിപ്പ്, അനഘ ബാലൻ, മിനി സി.സി, നീതു സി.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി






