പാലക്കാട്: ഓട്ടോയിൽ രേഖകൾ ഇല്ലാതെ 2.30 കോടി രൂപ ഒറ്റപ്പാലത്തേക്ക് കടത്തുന്നതിനിടെ പോലീസ് പിടികൂടി. നൂറണി സ്വദേശികളായ കൃഷ്ണൻ, ഹാരിസ് എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷൻ
പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേപ്പറമ്പ് ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. സ്വർണ്ണ വ്യാപാരത്തിനായാണ് ഇരുവരും പണം കടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.




