തിരുവനന്തപുരം: ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാര്‍ക്കുള്ള ധനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് ആഭിമുഖ്യത്തില്‍ അയ്യായിരം രൂപ വീതമുള്ള ധനസഹായമാണ് ഇവര്‍ക്ക് നല്‍കുന്നത് – മന്ത്രി അറിയിച്ചു.
നാല്‍പ്പതു ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവര്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. 2025ല്‍ ലോട്ടറി ഏജന്‍സി ഉള്ളവരായിരിക്കണം അപേക്ഷകര്‍. www.hpwc.kerala.gov.in വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ഗൂഗിള്‍ ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. 2025 ജൂലൈ 10 വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.
വിശദവിവരങ്ങള്‍ www.hpwc.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ്. 0471 2347768, 94972 81896 എന്നീ ഫോണ്‍ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.






