റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തി പോപ്പ് ലിയോ പതിനാലാമൻ. റഷ്യൻ പ്രദേശത്തിനുള്ളിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഉക്രെയ്ൻ മനഃപൂർവ്വം സംഘർഷം വർദ്ധിപ്പിക്കുകയാണെന്ന് പുടിൻ പോപ്പിനോട് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഉക്രെയ്ൻ സംഘർഷം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇരുവരും ഫോണിലൂടെയാണ് ചർച്ച ചെയ്തത്.
യുദ്ധത്തടവുകാരുടെ കൈമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ, സഹായ വിതരണം സുഗമമാക്കേണ്ടതിന്റെ ആവശ്യകത, മാനുഷിക സാഹചര്യം എന്നിവയെക്കുറിച്ചും പോപ്പും പ്രസിഡന്റും ചർച്ച ചെയ്തെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. കൂടാതെ തടവുകാരെയും മരിച്ചവരുടെ മൃതദേഹങ്ങളെയും കൈമാറുന്ന കാര്യത്തില്‍ ഇരുപക്ഷവും ധാരണയിലെത്തിയതായും പുടിന് മാര്‍പാപ്പയെ അറിയിച്ചിട്ടുണ്ട്. സംഘര്‍ഷത്തിനിടെ കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞ കുട്ടികളുടെ പുനരേകീകരണം ഉറപ്പാക്കാന്‍ റഷ്യ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പുടിന് വ്യക്തമാക്കി.






