ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസില്‍ ജാമ്യം തേടി ജുവലറി ഉടമ ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവര്‍ദ്ധന്‍ അപ്പീൽ നൽകിയിരിക്കുന്നത്.




