തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
പരാതിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ഉത്തരവ്. കേസ് പരിഗണിച്ച ഉടന്‍ തന്നെ ജാമ്യം നല്‍കാനാകില്ല. കട്ടിളപ്പാളി കേസില്‍ എന്‍. വാസു മൂന്നാം പ്രതിയാണ്.
2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
എന്നാല്‍, വാസു വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു.
സമൂഹത്തില്‍ സ്വാധീനമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് കൂടുതല്‍ സഹായകരമാകും എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം.
മുരാരി ബാബു നല്‍കിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തത്.
അതിനെ ശിപാര്‍ശയെന്ന് പറയാനാകില്ലെന്നാണ് എന്‍ വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.






