കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ജ മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ സ്വാഭാവിക ജാമ്യഹർജിയിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യം തേടിയത്. കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു.
എസ്ഐടി ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി വിവേചനം കാണിക്കാനാവില്ലെന്നും ജാമ്യഹർജിയിൽ ഇന്ന് വിധി പറയുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനകം നാല് പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ മൂന്ന് പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
ഇതിനിടെ, തന്ത്രി കണ്ഠര് രാജീവറുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ ജാമ്യഹർജികളിൽ വാദം ഇന്നലെ പൂർത്തിയായി. ഈ മാസം 18-ന് കോടതി വിധി പറയും.






