കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇ.ഡി. കൊച്ചി ഇ.ഡി യൂണിറ്റ് ഡൽഹിയിലെ ഇ.ഡി ഡയറക്ടറേറ്റിന് കത്തയച്ചു.തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ECIR രജിസ്റ്റർ ചെയ്യും.
ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു.കേസിന്‍റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ് ഐ ടി യിൽ നിന്ന് ഇഡിക്ക് ലഭിച്ചു
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്ന എസ് ഐ ടിക്ക് ക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ എസ് ഐ ടി അലംഭാവം കാണിക്കുന്നുവെന്നും ചില കുറ്റവാളികളെ സംരക്ഷിക്കുന്നതായി സംശയമുണ്ടെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
വിജയകുമാറിനെയും ശങ്കർദാസിനെയും എന്തുകൊണ്ട് പ്രതിചേർക്കുന്നില്ലെന്ന ചോദ്യം കോടതി ഉയർത്തി. എൻ. വാസുവിന്റെയും മുരാരി ബാബുവിന്റെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ വിമർശനം.



