തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
രണ്ട് ഉദ്യോഗസ്ഥരെ സംഘത്തില്‍ അധികമായി ഉള്‍പ്പെടുത്താമെന്ന് കോടതി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എസ്ഐടിക്ക് കോടതി അനുവദിച്ച സമയം ജനുവരി അഞ്ചിന് അവസാനിക്കും.ഇതിന് മുന്നോടിയായാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് എസ്ഐടിയുടെ ഹര്‍ജി പരിഗണിച്ചത്.
ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്നുമായിരുന്നു എസ്‌ഐടിയുടെ ആവശ്യം.
ഡിസംബര്‍ അഞ്ചിന് ശേഷം കേസിലെ അന്വേഷണം മെല്ലപ്പോക്കാണെന്ന് ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു.
വമ്പന്‍ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.






