കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അറിയിപ്പ് സേവനവുമായി ഇ-സര്‍വീസസ് ആപ്പ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (DGCA) പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സഹേല്‍ എന്നാണ് പുതിയ ആപ്പിൻ്റെ പേര്. പൊതുജന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുമാണ് ഈ സേവനം ലക്ഷ്യമിടുന്നത്.
ആപ്പിൻ്റെ സവിശേഷതകൾ സംബന്ധിച്ച് ഡിജിസിഎ വക്താവ് അബ്ദുല്ല അല്‍-രാജ്ഹി ഒരു വാര്‍ത്താക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെക്കുറിച്ചുള്ള തല്‍ക്ഷണ അറിയിപ്പുകള്‍ സ്വീകരിക്കാന്‍ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു.



