ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി. കശ്യപും വേര്‍പിരിയുന്നു. വിവാഹിതരായി ഏഴ് വർഷത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നത്. തങ്ങള്‍ പിരിയുന്നതായി സൈന തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.
‘ജീവിതം ചിലപ്പോള്‍ നമ്മെ പല ദിശകളിലേക്ക് കൂട്ടികൊണ്ടു പോകും. ഒരുപാട് ആലോചിച്ചതിനു ശേഷം കശ്യപ് പരുപ്പള്ളിയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങൾ ഇരുവരും സമാധാനം, ഉയർച്ച, ആശ്വാസം എന്നിവ തെരഞ്ഞെടുക്കാനാണ് താൽപര്യപ്പെടുന്നത്. ഇതുവരെ പരസ്പരം പങ്കുവെച്ച ഓർമകൾക്ക് ഞാൻ നന്ദിയുള്ളവളാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി,’ – സൈന തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
എന്നാൽ കശ്യപ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2018-ലായിരുന്നു സൈനയും കശ്യപും തമ്മിലുള്ള വിവാഹം. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നത്.
Content: Saina Nehwal and P. Kashyap get divorced



