സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ച് സല്‍മാന്‍ ഖാന്‍; ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈയിലെ വീടായ ഗാലക്‌സി അപാര്‍ട്‌മെന്റിലെ സുരക്ഷ വര്‍ധിപ്പിച്ച് നടന്‍ സല്‍മാന്‍ ഖാന്‍. സൽമാന്റെ മുംബൈയിലെ വീടായ ഗാലക്‌സി അപാര്‍ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും സ്ഥാപിച്ചു. വൈ-പ്ലസ് സെക്യൂരിറ്റിയുള്ള താരത്തിന് പോലീസ് എസ്‌കോര്‍ട്ടും ആയുധങ്ങൾ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിന്റെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൽമാന്റെ അടുത്ത സുഹൃത്തും മുന്‍ മഹാരാഷ്ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്‍മാന്‍ ഖാന് നേരെയുള്ള വധഭീഷണികള്‍ വർധിച്ചിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധഭീഷണി ഉയര്‍ത്തിയിരുന്നു.

ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തവും ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഗാലക്‌സി അപാര്‍ട്‌മെന്റിന് നേരെ വെടിവെപ്പുണ്ടായിരുന്നു. ഇതിന് പിന്നിലും ബിഷ്‌ണോയിയുടെ സംഘമാണെന്ന് പിന്നീട് വ്യക്തമായി. ഗുജറാത്തിലെ സബര്‍മതി ജയിലിലാണ് നിലവിൽ ബിഷ്‌ണോയി ഉള്ളത്.

Tags :

Recent News

Advertisement