സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എമ്പുരാന് ബദലായി സബര്‍മതി റിപ്പോര്‍ട്ട് പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി സംഘപരിവാര്‍

തിരുവനന്തപുരം: ഗോധ്ര കലാപം ആസ്പദമാക്കി ഒരുക്കിയ ‘ദ സബര്‍മതി റിപ്പോര്‍ട്ട്’ എന്ന ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി സംഘപരിവാര്‍. എംമ്പുരാൻ എന്ന ചിത്രത്തിന് ബദലായി ആകും ദ സബര്‍മതി റിപ്പോര്‍ട്ട് എന്ന ചിത്രം പ്രദർശിപ്പിക്കുക. തിങ്കളാഴ്ച തിരുവനന്തപുരം എരീസ് പ്ലക്‌സിലാണ് ആദ്യ പ്രദർശനം. കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രം അസീം അറോറയുടെ കഥയെ ആസ്പദമാക്കി ധീരജ് സര്‍ണയാണ് സംവിധാനം ചെയ്തത്.

വിക്രാന്ത് മാസി, റാഷി ഖന്ന, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. അതേസമയം എമ്പുരാന്‍ റിലീസിന് പിന്നാലെ വന്ന വിവാദത്തെ തുടര്‍ന്ന് റീ എഡിറ്റ് ചെയ്ത സിനിമയാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. 24 കട്ടുകളാണ് ചിത്രത്തില്‍ ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന ഭാഗവും ചിത്രത്തിൽ നിന്ന് നീക്കിയിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. സിനിമ ഇറങ്ങിയതിന് പിന്നാലെ കടുത്ത വിമർശനങ്ങളായിരുന്നു സംഘപരിവാർ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നടത്തിയത്.

Advertisement

കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം; കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തിലെ കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി. സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മറുപടി നൽകാൻ 4 ആഴ്ച വേണമെന്നാണ് കേന്ദ്ര

Read More »

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട് : കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് (18) മരിച്ചത്. മൃതദേഹത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം

Read More »

പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി.

Read More »

സതീശന് ചെന്നിതലയുടെ ചെക്ക് : മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരുകളുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന പുതിയൊരു പടയൊരുക്കത്തിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കേരളത്തിന്റെ തെരുവുകളിൽ ജനമനസ്സുകൾ കീഴടക്കാൻ ശ്രമിക്കുമ്പോൾ,

Read More »

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 200 മിനിറ്റ്; പുതിയ ഡിസൈൻ

പൊന്നാനി: കേരള ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ പുതിയ ഡിസൈനും കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയേയും കൂടി ഉൾപ്പെടുത്തിയ പുതിയ ഡിസൈനിന് ചെലവും സമയവും കുറവ് മതി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക്

Read More »

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം പനച്ചിക്കാട് സ്വദേശിനി സുധ ബേബിയെ (46) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. കേസിലെ പ്രതി വൈറ്റില പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63)

Read More »
Advertisement