മുംബൈ: ആലിയ ഭട്ടിന്റെ നേട്ടങ്ങളില്‍ താന്‍ അസൂയപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തി നടി സാറ അലി ഖാൻ. എൻഡിടിവി അടുത്തിടെ നടത്തിയ ഷോയിലായിരുന്നു സാറയുടെ വെളിപ്പെടുത്തൽ. ആലിയ ദേശീയ അവാർഡ് നേടിയതിനെക്കുറിച്ച് മനസ്സു തുറക്കുകയായിരുന്നു സാറ.
“ആലിയയ്ക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ, ‘ദൈവമേ, അവൾക്ക് അവര്‍ഡ് ലഭിച്ചു, അവൾക്ക് ഒരു കുട്ടിയുമായി, അവളുടെ ജീവിതം സെറ്റില്‍ഡായിരിക്കുന്നു’എന്നാണ് ചിന്തിച്ചതെന്ന് നടി പറഞ്ഞു. ആലിയയുടെ വ്യക്തിപരവും തൊഴിൽപരവുമായ നാഴികക്കല്ലുകൾ പലപ്പോഴും തന്നില്‍ അസൂയ ജനിപ്പിച്ചെന്നും സാറ തുറന്നു പറഞ്ഞു.
പക്ഷേ അത് നേടാൻ അവൾ എന്താണ് അനുഭവിച്ചതെന്ന് എനിക്കറിയില്ല. ഒരു നടി എന്ന നിലയിൽ ഞാൻ അവളെ മനുഷ്യത്വരഹിതമായാണ് ആ സമയത്ത് ചിന്തിച്ചത്” അവൾ ഈ സ്ഥാനത്ത് എത്താൻ വെല്ലുവിളികളും മറ്റും തരണം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് ഇങ്ങനെ ചിന്തിക്കാന്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഓരോ നാണയത്തിനും രണ്ട് വശങ്ങളുണ്ട്. അസൂയ എന്നാൽ അന്ധതയാണ്” എന്നും സാറ വ്യക്തമാക്കി.






