കാസർഗോഡ്: കേരളശാസ് ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ആരോഗ്യസാ ക്ഷരത ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ആരോഗ്യ ശിൽപ്പശാല സംഘടിപ്പിച്ചു. പരിഷത്തിന്റെ ജില്ലാ ആരോഗ്യവിഷയ സമിതിയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന ശിൽപ്പശാല കോഴിക്കോട് അഡീഷണൽ ഡി എം ഒ ഡോ.മനാജ് എ.ടി. ഉദ്ഘാടനം ചെയ്തു.
ആരോ ഗ്യവിഷയസമിതി ചെയർ മാൻ ഡോ. വി.സുരേശൻ അ ധ്യക്ഷത വഹിച്ചു. കണ്ണൂർ ഗവണ്മെന്റ്റ് മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ.എസ്.എൻ. സരിൻ ദീർഘ കാലരോഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ആഹാരവും ആരോഗ്യവും എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ ഡോ.ബി പിൻ ക്ലാസെടുത്തു. വ്യായാമപരിശീലനവും ഉണ്ടായി.
ഭാവിപ്രവർത്തനങ്ങൾ ജില്ലാ സെക്രട്ടറി പി.പി രാജൻ മാ സ്റ്റർ വിശദീകരിച്ചു. കൺവീ നർ എം.വി.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു






