തൃശ്ശൂര്‍: ഇന്ത്യന്‍ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ കീഴിലുള്ള അനന്ത ഐഎഎസ് അക്കാഡമി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് ആരംഭിക്കുന്ന ”ഒരു പഞ്ചായത്തില്‍ ഒരു സിവില്‍ സര്‍വെന്റ് (IAS,IPS) ” എന്ന പദ്ധതിക്ക് പൂര്‍ണപിന്തുണയുമായി ചെയര്‍മാന്‍ ഡോ. സോജന്‍ വി അവറാച്ചന്‍. 5000 വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കോടിയുടെ സ്‌കോളര്‍ഷിപ്പാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആദ്യമാണ് ഒരു ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വെന്റ് പരീക്ഷയ്ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നത്.
അതിനുള്ള അവസരം ഒരുക്കുന്നതില്‍ ഐസിസിഎസ്എല്ലിന് അഭിമാനമുണ്ട്. സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം സ്വപ്നമായി കൊണ്ടു നടന്നിട്ടും സാമ്പത്തികമടക്കമുള്ള വിഷയങ്ങളില്‍ പിന്നോട്ട് പോയ വിദ്യാര്‍ത്ഥികളുടെ കരംപിടിച്ച് മുന്നോട്ട് നയിക്കുകയാണ് പദ്ധതികൊണ്ട് ഉദേശിക്കുന്നത്. തൃശൂരില്‍ നിന്നും കൂടുതല്‍ സിവില്‍ സര്‍വെന്റിനെ സൃഷ്ടിക്കുക ഇന്ത്യന്‍ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ സ്വപ്നമാണ്. അതിനായി ഈ പദ്ധതിക്ക് എല്ലാവിധ പിന്തുണയും സൊസൈറ്റി നല്‍കുമെന്നും സോജന്‍ വി അവറാച്ചന്‍ വ്യക്തമാക്കി.






