ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. 65 ഓളം കുട്ടികള്‍ കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തൊണ്ണൂറിലേറെ കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കിഴക്കന്‍ ജാവ നഗരമായ സിദോര്‍ജോയിലെ അല്‍ ഖോസിനി ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളിലാണ് അപകടമുണ്ടായത്. വലിയ കോണ്‍ക്രീറ്റ് സ്ലാബുകളും മറ്റവശിഷ്ടങ്ങളും നീക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വലിയ ഉപകരണം ലഭ്യമാണെങ്കിലും അതിന്റെ ഉപയോഗം കൂടുതല്‍ കെട്ടിടങ്ങളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കാമെന്ന ആശങ്കയുള്ളതിനാലാണ് ഉപയോഗിക്കാത്തതെന്ന് രക്ഷാദൗത്യസേനാംഗം പ്രതികരിച്ചു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഓക്‌സിജനും കുടിവെള്ളവും എത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ ഉണ്ടെങ്കിലും ജീവനുള്ളവരെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനത്തിനാണ് പ്രാഥമികപരഗണന നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.










