മലപ്പുറം: കോട്ടയ്ക്കലിൽ 5.1 കിലോ കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി. കോട്ടയ്ക്കൽ ഔഷധി റോഡിലെ വെള്ളക്കാട് വീട്ടിൽ വി.കെ. ഷഫീർ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനടത്തിയ പരിശോധനയിൽ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു.
കോട്ടയ്ക്കലിലും പരിസരപ്രദേശങ്ങളിലും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവാണ് കുറ്റിപ്പുറം പോലീസ് ഇയാളിൽ നിന്ന് പിടികൂടിയത്. കോട്ടയ്ക്കലിലെ ഒരു സ്‌കൂളിൽ ബസ് ഡ്രൈവറാണ് ഇയാൾ. കുറ്റിപ്പുറം എക്സൈസ് റേഞ്ചും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി കോട്ടയ്ക്കൽ ടൗൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ, സിവിൽ എക്സൈസ് ഓഫീസർമാർ കുറ്റിപ്പുറം എക്സൈസ് പ്രിവന്റീവ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ (ഗ്രേഡ്) ഡ്രൈവർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.






