മലപ്പുറം: അരിമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് ഓവറോൾ നേട്ടം കൊയ്തെടുത്ത മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് സ്വീകരണം നൽകി.
എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് വിദ്യാലയം ശ്രദ്ധേയമായ വിജയം നേടിയത്.എൽ.പി. അറബിക് വിഭാഗം ഓവറോളിൽ ഒന്നാം സ്ഥാനവും, യു.പി. ജനറൽ, അറബിക്, സംസ്കൃത കലോത്സവങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഓവറോൾ നേട്ടം കൈവരിച്ചത്.
വിജയികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ട് മുതൽ ചേലക്കോട് അങ്ങാടി വരെ ഗംഭീര ഘോഷയാത്ര നടത്തി. തുടർന്ന് നടന്ന പ്രത്യേക അസംബ്ലിയിൽ ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ വി. ഷഹിദ് മാസ്റ്റർ, എം.ടി.എ. പ്രസിഡണ്ട് കെ. സൗദത്ത്, പി.ടി.എ. വൈസ് പ്രസിഡണ്ട് പി. ഖലിൽ, പി.ടി.എ. അംഗം സുനിൽ, കലോത്സവ കൺവീനർമാരായ പി.ജി. സൗമ്യ, റിഷ തസ്നി, എം. മുഹമ്മദ് ഷിഹാബ് തുടങ്ങിയവരാണ് സ്വീകരണച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.










