ചെന്നൈ : തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ മഴ ശക്തം. തലസ്ഥാനമായ ചെന്നൈ വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തുടരുന്നതിനാൽ മേഖലയിൽ അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പുതുച്ചേരി മുതൽ തെക്കൻ ആന്ധ്രപ്രദേശ് വരെയുള്ള തീരദേശ മേഖലയിൽ മഴ ശക്തമാകുമെന്നുമാണ് മുന്നറിയിപ്പുള്ളത്.
കനത്ത മഴതുടരുന്നതിനാല്‍ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധിയാണ്. 18 വരെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐ.ടി കമ്പനികൾക്ക് നിർദേശമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയെ വിന്യസിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ രാത്രി ചെന്നൈയിൽ കനത്ത മഴയാണ് പെയ്തത്. ഒരു മണിക്കൂറിനുള്ളിൽ 5 സെന്‍റീമീറ്റർ മഴ പെയ്തതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ചെന്നൈ കോർപ്പറേഷനിൽ മാത്രം 6.4 സെന്‍റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
#WATCH | Tamil Nadu: Rain lashes parts of Chennai city.
— ANI (@ANI) October 15, 2024
(Visuals from Koyambedu area in Chennai) pic.twitter.com/kf2mfGz6fr




