Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷാ അട്ടിമറി: ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് 240 ക്യാമറകൾ തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ഐപിഎൽ ആവേശം കൊടുമുടിയിൽ നിൽക്കെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ 240-ലധികം സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കരാറെടുത്ത കമ്പനിയിലെ ജീവനക്കാർ തന്നെയാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് (37), ഉത്തർപ്രദേശ് സ്വദേശി അബ്ദുൽ കലാം (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 26-ന് മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മതിയായ പാസുകളില്ലാതെ സെക്യൂരിറ്റി കൺട്രോൾ റൂമിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഡിജിറ്റൽ സംവിധാനങ്ങൾ അടിച്ചുതകർക്കുകയായിരുന്നു. നെറ്റ്‌വർക്ക് വിഡിയോ റെക്കോർഡറുകൾ, ഫൈബർ കേബിളുകൾ എന്നിവ മനഃപൂർവം നശിപ്പിച്ചതോടെ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലെയും ദൃശ്യങ്ങൾ പോലീസിന് ലഭ്യമാകാതെ വന്നു. ആയിരക്കണക്കിന് ആരാധകരും വിഐപി പവിലിയനിൽ പ്രമുഖരും ഉണ്ടായിരുന്ന സമയത്ത് ഇത്തരമൊരു അട്ടിമറി നടന്നത് സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്.

സുരക്ഷാ ചുമതലയുണ്ടായിരുന്ന ‘സ്റ്റാക് ടെക്നോളജീസ്’ ഉദ്യോഗസ്ഥൻ ആദിത്യ ഭട്ട് നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. തങ്ങൾക്ക് ലഭിക്കാനുള്ള 10 ലക്ഷം രൂപയുടെ ശമ്പള കുടിശ്ശിക കമ്പനി നൽകാത്തതിലുള്ള പ്രതിഷേധമാണ് അക്രമത്തിന് പിന്നിലെന്ന് പ്രതികൾ സമ്മതിച്ചു. പണം നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ സ്റ്റേഡിയത്തിന്റെ സുരക്ഷ അവതാളത്തിലാക്കിയ പ്രതികൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നിൽ മറ്റ് അട്ടിമറി ലക്ഷ്യങ്ങളുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Advertisement
WhiteswanTV Footer