Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇലക്ഷൻ കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പുതുക്കിയ വോട്ടർ പട്ടികയിൽ 24 ലക്ഷം അജ്ഞാതർ ഉൾപ്പെട്ടതായി സിപിഎം ഇലക്ഷൻ കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സിപിഎം രംഗത്തെത്തി. തിരിച്ചറിയാൻ കഴിയാത്ത 24 ലക്ഷം പേരെ പുതുക്കിയ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു. ഈ ആളുകൾ ആരാണെന്ന് ബൂത്ത് ലെവൽ ഓഫീസർമാർക്കുപോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലയിലെ ഓരോ ബൂത്തുകളിലും ശരാശരി നൂറും 120 വരെയും അജ്ഞാത വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇത് ജനാധിപത്യ സംവിധാനത്തെ തന്നെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്നും സുരേഷ് ബാബു ചൂണ്ടിക്കാട്ടി.

വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ നടക്കുന്ന നടപടികൾ സംശയാസ്പദമാണെന്നും, ഇലക്ഷൻ കമ്മീഷൻ ഇതിന് അടിയന്തരമായി വിശദീകരണം നൽകണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഷയത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Recent News

Advertisement
WhiteswanTV Footer