Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള മോട്ടർ സൈക്കിൾ റൈഡേഴ്സ് ഡെഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബധിര സന്ദേശയാത്ര സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കേരള മോട്ടർ സൈക്കിൾ റൈഡേഴ്സ് ഡെഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബധിര സമൂഹത്തിന്റെ അവകാശങ്ങളും ശേഷികളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി ബധിര സന്ദേശയാത്ര സംഘടിപ്പിച്ചു. ജനുവരി 23ന് പാലക്കാട് നിന്നാരംഭിച്ച സന്ദേശയാത്ര തമിഴ്നാട്ടിലെ രാമേശ്വരത്ത് സമാപിച്ചു.

സമൂഹത്തിൽ ബധിരരെ മുഖ്യധാരയിലേക്കെത്തിക്കുക, ആംഗ്യഭാഷയുടെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, ബധിരരുടെ ആത്മവിശ്വാസവും കഴിവുകളും സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സന്ദേശയാത്ര സംഘടിപ്പിച്ചത്. കൂടാതെ ബധിരർക്ക് ഡ്രൈവിങ് ലൈസൻസുകൾ തടസ്സമില്ലാതെ ലഭിക്കേണ്ടതിന്റെ ആവശ്യകതയും യാത്രയിലൂടെ ശക്തമായി ഉയർത്തിക്കാട്ടി.

വനിതകൾ ഉൾപ്പെടെ മുപ്പതോളം പേരടങ്ങുന്ന സംഘം വിവിധ കേന്ദ്രങ്ങളിലൂടെയായി യാത്ര ചെയ്ത് ബോധവത്കരണ സന്ദേശങ്ങൾ നൽകി. ബധിരർക്കും സാധാരണ ജനങ്ങളെപ്പോലെ എല്ലാ സാമൂഹിക മേഖലകളിലും സമവായത്തോടെ പങ്കാളികളാകാൻ കഴിയുമെന്ന സന്ദേശമാണ് യാത്രയിലൂടെ മുന്നോട്ടുവച്ചത്.
സന്ദേശയാത്രയ്ക്ക് കൃഷ്ണചന്ദ്, ഹെൻറി സണ്ണി, സോനു സണ്ണി എന്നിവർ നേതൃത്വം നൽകി. യാത്രയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് മികച്ച പിന്തുണയും പ്രതികരണവും ലഭിച്ചതായി സംഘാടകർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer