ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതികൾക്ക് എംകെ സ്റ്റാലിന്റെ പേര് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, സർക്കാർ പരസ്യത്തിൽ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാം എന്നും കോടതി അറിയിച്ചു. ‘ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ അണ്ണാ ഡിഎംകെ എംപി നൽകിയ ഹർജിയിലാണ് ഉത്തരവ്.
സർക്കാർ പരസ്യങ്ങളിൽ മുൻ മുഖ്യമന്ത്രിമാരുടെയോ ഡിഎംകെ സ്ഥാപക നേതാക്കളുടെയോ ചിത്രം ഉൾപ്പെടുത്താൻ പാടില്ല. കൂടാതെ ജീവിച്ചിരിക്കുന്നവരുടെ പേരുകളിൽ ആകരുത് സർക്കാർ പദ്ധതികൾ. ഇതു സംബന്ധിച്ച് തമിഴ്നാട് സർക്കാരിനും ഡിഎംകെയ്ക്കും നോട്ടീസ് അയച്ചു. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും.






