ന്യൂഡല്‍ഹി: 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ജൂറി ഇന്ന് വൈകീട്ട് 4 മണിക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് സഹമന്ത്രി എല്‍. മുരുകന്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജൂറി വൈകുന്നേരം 6 മണിക്ക് ഡല്‍ഹി എന്‍.എം.സി.യില്‍ മാധ്യമങ്ങളെ കാണും. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മികച്ച നടിക്കും മികച്ച നടനുമുള്ള അവാര്‍ഡുകള്‍ക്ക് റാണി മുഖര്‍ജിയും വിക്രാന്ത് മാസിയും ശക്തമായ സാധ്യതയുള്ളവരാണ്.
രണ്ട് അഭിനേതാക്കള്‍ക്കും ഇതിനോടകം തന്നെ മറ്റ് പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖര്‍ജിയെ മികച്ച നടിക്കുള്ള അവാര്‍ഡിന് പരിഗണിക്കുന്നത്. ’12വേ ഫെയില്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കുന്നത്. ഈ ചിത്രവും വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. വിക്രാന്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ പല പുരസ്‌കാരങ്ങളും മാസിക്ക് ലഭിച്ചിട്ടുണ്ട്.2023ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നല്‍കുന്നത്.




