കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലേക്ക് യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായ് മത്സരിക്കാൻ ഇരിക്കെ വോട്ടർപ്പട്ടികയിൽ പേരില്ലാത്തത് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിനാലെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ വി.എം. വിനുവിന് തിരിച്ചടി.
സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും, രാജ്യത്തെ നിയമം എല്ലാ പൗരന്മാർക്കും ഒരു പോലെ ബാധകമാണെന്നും കോടതി പറഞ്ഞു. വോട്ടർപ്പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് വ്യക്തിയാണെന്നും, നിങ്ങളുടെ കഴിവുകേട് മുൻ നിർത്തി മറ്റ് രാഷ്ട്രീയ പാർട്ടികളെ കുറ്റപ്പെടുത്തരുതെന്നും കോടതി കൂട്ടിച്ചേർത്തു. അതോടെ വി. എം. വിനു നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി.






