പാലക്കാട്: വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒൻപത് സീറ്റുകൾ നേടി തുല്യനിലയിലായപ്പോൾ വടക്കഞ്ചേരിയിൽ ഇല്ലാതായത് 30 വർഷത്തെ എൽഡിഎഫിന്റെ ആധിപത്യം. 1995-നുശേഷം 2025 വരെ തുടർച്ചയായി എൽഡിഎഫിനായിരുന്നു ഭരണം. ഇത്തവണ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പ്രധാനി വാർഡിൽ
സ്വതന്ത്രനായി ജയിച്ചിട്ടുള്ള സി. പ്രസാദിന്റെ പിന്തുണയോടെ പഞ്ചായത്ത് ഭരിക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ബിജെപി മൂന്ന് വാർഡുകളിൽ ജയിച്ചിട്ടുണ്ട്.






