Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവൈത്ത് വ്യോമപരിധിയിലേക്ക് ഏഴ് ഡ്രോണുകൾ; നാലെണ്ണം തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വ്യോമപരിധിയിൽ ഏഴ് ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്‌വാൻ അറിയിച്ചു. പ്രതിരോധ സംവിധാനങ്ങൾ നാല് ഡ്രോണുകൾ വിജയകരമായി തടഞ്ഞ് നശിപ്പിച്ചുവെന്നും മറ്റുള്ള മൂന്ന് ഡ്രോണുകൾ ഭീഷണി മേഖലയ്ക്ക് പുറത്തേക്ക് വീണതിനാൽ അപകടമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് .

അതേസമയം ഇറാൻ നടത്തുന്ന ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്കയെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. തങ്ങളുടെ ലക്ഷ്യം കേവലം വെടിനിർത്തലിൽ ഒതുങ്ങില്ലെന്നും ദീർഘകാല പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതാണ് ലക്ഷ്യമെന്നും ഗർഗാഷ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. മേഖലയിൽ ആണവ സുരക്ഷ ഉൾപ്പടെ ഉറപ്പാക്കുന്ന ശാശ്വത സമാധാനം ആണ് തങ്ങളുടെ മുന്നിലുള്ളത്. ഇറാന്‍റെ ആക്രമണം ആഴത്തിലുള്ള ജിയോ പൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശാശ്വത സുരക്ഷ ഉറപ്പാക്കുന്ന, ആണവ ഭീഷണി, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ പ്രതിരോധിക്കുന്ന, ജലപാതകളുടെ ഭീഷണി അവസാനിപ്പിക്കുന്ന പരിഹാരങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അൻവർ ഗർഗഷ് പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer