ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുലയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടർ 27 ലെ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ഏഴ് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഉത്തരാഖണ്ഡിൽ നിന്നുള്ള 12ഉം, 13ഉം വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളും 14 വയസുള്ള ഒരു ആൺകുട്ടിയും ഇവരുടെ അമ്മയും മുത്തശ്ശിയുമടങ്ങിയ കുടുംബമാണ് മരിച്ചത്. കാറിനുള്ളിൽ അച്ഛൻ മാത്രം ജീവനോടെ ഉണ്ടായിരുന്നു. അദ്ദേഹത്ത ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലു ജീവൻ രക്ഷിക്കാനായില്ല.
ആളൊഴിഞ്ഞ സ്ഥലത്ത് കാർ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ വഴിയാത്രാക്കാരന് സംശയം തോന്നുകയായിരുന്നു. ഇയാൾ അടുത്ത് ചെന്ന്നോക്കിയതോടെയാണ് കാറിലെ യാത്രക്കാർ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽഓ പൊലീസ്
അന്വേഷണം ആരംഭിച്ചു.






