തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേര് പിടിയിൽ. കണിയാപുരം തോപ്പിൽ ഭാഗത്ത് വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം, കൊല്ലം ആയൂർ സ്വദേശി അവിനാഷ്, തൊളിക്കോട് സ്വദേശി അജിത്ത്, കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ , പാലോട് സ്വദേശിനി അൻസിയ , കൊട്ടാരക്കര സ്വദേശിനി ബിഡിഎസ് വിദ്യാര്‍ത്ഥി ഹലീന , കൊല്ലം ഇളമാട് സ്വദേശി ഹരീഷ് എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.






