Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ നമ്പര്‍ 13; എല്‍ കെ അക്ഷയ് കുമാര്‍- വിഘ്നേഷ് വടിവേല്‍- എസ് എസ് ലളിത് കുമാര്‍ ചിത്രം പൂജ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

ചെന്നൈയില്‍ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ദ്രുതഗതിയില്‍ ആണ് നടക്കുന്നത്. നവാഗതനായ വിഘ്നേഷ് വടിവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എല്‍ കെ അക്ഷയ് കുമാര്‍ ആണ് നായകനായി അഭിനയിക്കുന്നത്.

വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സിറൈ’ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എല്‍ കെ അക്ഷയ് കുമാര്‍. ആഴമുള്ള കഥ പറയുന്ന ഒരു ചിത്രമായാണ് ഈ എല്‍ കെ അക്ഷയ് കുമാര്‍- വിഘ്നേഷ് വടിവേല്‍ പ്രൊജക്റ്റ് ഒരുങ്ങുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ പാകത്തിന് ഒരുങ്ങുന്ന ഈ ഫണ്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാണം എല്‍ കെ വിഷ്ണു.

എല്‍ കെ അക്ഷയ് കുമാറിനൊപ്പം, ജാഫര്‍ സാദിഖ്, നോബിള്‍ കെ ജെയിംസ്, പി. എ. അരുണാചലേശ്വരന്‍, ഷാരിഖ് ഹസ്സന്‍, ‘ഡ്യൂഡ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ശര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തമിഴ്, മലയാളം ഭാഷകളില്‍ ഒരേസമയം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണ്. 2026 സമ്മറില്‍ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

എല്‍.കെ. അക്ഷയ് കുമാറിന്റെ അരങ്ങേറ്റ ചിത്രമായ ‘സിറൈ’ ലോകമെമ്പാടുമായി 30 കോടിയിലധികം രൂപ ഗ്രോസ് നേടി വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ഇതോടെ, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമിടയില്‍ വലിയ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്.

ഛായാഗ്രഹണം – ലിയോണ്‍ ബ്രിട്ടോ, സംഗീതം- ജെന്‍ മാര്‍ട്ടിന്‍, എഡിറ്റിംഗ്- ഭരത് വിക്രമന്‍, കലാസംവിധാനം- പി എസ് ഹരിഹരന്‍, വസ്ത്രങ്ങള്‍ – പ്രിയ, എക്‌സികുട്ടീവ് പ്രൊഡ്യൂസഴ്‌സ്- കെ അരുണ്‍, മണികണ്ഠന്‍, പിആര്‍ഒ- ശബരി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer