കാസർകോട്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അച്ഛനും അമ്മാവനുമായി തെരച്ചിൽ പുരോഗമിക്കുന്നു. അമ്പലത്തറ സ്വദേശിനിയ്ക്കാണ് ദാരുണാനുഭവം ഉണ്ടായത്. അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അറിഞ്ഞത്.
പത്താം വയസിൽ അച്ഛനും, രണ്ട് വർഷം മുൻപ് അമ്മാവനും കുട്ടിയെ പീഡിപ്പിച്ചു. ഇതിനു പിന്നാലെ ഇവരുടെ നാട്ടുകാരനും കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പറയുന്നു. നാട്ടുകാരൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






