Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡോ.ശ്രീകുമാറിനെതിരായ ലൈംഗീകാരോപണ കേസ്; രഹസ്യ മൊഴി രേഖപ്പെടുത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസിസിന്റെ (KSIE) എം.ഡി.യായ ഡോ. ബി. ശ്രീകുമാറിനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നു. തിരുവനന്തപുരം സിജെഎം കോടതിയിൽ, പരാതി നൽകിയ ഉദ്യോഗസ്ഥയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി മ്യൂസിയം പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഓഫീസിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന് ആരോപിച്ചാണ് കേസ്. ശ്രീകുമാർ ലൈംഗികചുവയോടെ പെരുമാറിയതായി ഉദ്യോഗസ്ഥൻ പരാതി നൽകിയതിനെ അടിസ്ഥാനമാക്കിയാണ് ബിഎൻഎസ് വകുപ്പ് 75, 78 പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തത്.

അതേസമയം, തനിക്കെതിരായ ആരോപണം നിഷേധിച്ച ശ്രീകുമാർ, ഓഫീസിൽ കണ്ടെത്തിയ പിഎഫ് ക്രമക്കേടുകൾ അടക്കമുള്ള പ്രശ്നങ്ങൾ വെളിപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് പ്രതികരിച്ചു. പോലീസ് ഇതിനോടകം പരാതി നൽകിയ ഉദ്യോഗസ്ഥയുടെ മൊഴി രേഖപ്പെടുത്തി കഴിഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമേ ഡോ. ശ്രീകുമാറിന്റെ വിശദമായ മൊഴിയെടുക്കുകയുള്ളു.

Advertisement
WhiteswanTV Footer