കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ട്രോമ കെയർ ഐസിയുവിന് സമീപത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം. ഐസിയുവിലുള്ള ബന്ധുവിന് കൂട്ടിരിക്കാനെത്തിയതായിരുന്നു യുവതിയും ഭർത്താവും. അമ്മഞ്ചേരി സ്വദേശി അനൂപാണ് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ കാലിൽ പിടിച്ചത്. ഭർത്താവും മറ്റു കൂട്ടിരിപ്പുകാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് എയ്ഡ് പോസ്റ്റിലെ പൊലീസിനെ ഏൽപ്പിച്ചു. കൂട്ടുകാരന്റെ അമ്മയുടെ കൂട്ടിരിപ്പുകാരനായി എത്തിയതാണെന്ന് അനൂപ് പൊലീസിനോട് പറഞ്ഞു. പിന്നീട് ഗാന്ധിനഗർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് പരാതിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ഇയാളെ വിട്ടയച്ചു.

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി
ആരോഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ







