ബെംഗളൂരു: ആടുഗോഡി എം.ആർ. നഗരിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ലൈംഗികതിക്രമം. സംഭവത്തിൽ അസം സ്വദേശിയായ വിഘ്നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാലുകൾക്ക് ചലനശേഷിയില്ലാത്തതും സംസാരിക്കാനാകാത്തതുമായ യുവതിയെ ലക്ഷ്യമിട്ട് പ്രതി ക്രൂരത കാട്ടിയതായാണ് വിവരം. നവംബർ ഒമ്പതിന് വീട്ടിലെ മറ്റു അംഗങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. വീടിന്റെ വാതിൽ പുറത്ത് നിന്ന് അടച്ച നിലയിലായിരുന്നെങ്കിലും പ്രതി വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി യുവതിയെ ബലാത്സംഗം ചെയ്തു.
ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ ബന്ധുക്കൾ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടതോടെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു. വീടിനുള്ളിൽ നിന്നും പിടികൂടിയ യുവാവിനെ നാട്ടുകാർ തല്ലിചതച്ചു. തുടർന്ന് പൊലീസിന് കൈമാറി.






