കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം, ഒരാൾ പിടിയിൽ. കോഴിക്കോട് ടൗണിൽ ബസിൽ വച്ചാണ് സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. അന്യസംസ്ഥാന തൊഴിലാളിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബീഹാർ സ്വദേശി വാജിർ അൻസാരിയാണ് പിടിയിലായ പ്രതി. സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ ബസ്സിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.



