Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

EDഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിന്ന് SFI ജില്ലാ അധ്യക്ഷനെ ഒഴിവാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിനെ പ്രാഥമിക പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിനെ പ്രാഥമിക പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മറ്റൊരു കേസിലാണ് വിജയ് വിമലിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, അതുമായി ബന്ധപ്പെട്ട കേസിൽ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അഞ്ചുതെങ്ങിലെ വീട്ടിൽ നിന്നാണ് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതോടെ ഇഡി ഉദ്യോഗസ്ഥരെയും പൊലീസുകാരെയും ആക്രമിച്ച കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം 26 ആയി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, സംഭവത്തിൽ എസ്എഫ്ഐ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംഘടനയുടെ പ്രവർത്തകരെ ലക്ഷ്യമിട്ട് കൂട്ടത്തോടെ വേട്ടയാടുകയാണ് പൊലീസ് ചെയ്യുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. ജില്ലാ പ്രസിഡന്റിന് സംഭവവുമായി ബന്ധമില്ലെന്നും, അദ്ദേഹം സംഭവദിവസം പത്തനംതിട്ടയിലായിരുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.

കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. നൂറിനടുത്ത് സ്ഥലങ്ങളിൽ പരിശോധന നടത്തിയതായും, എസ്എഫ്ഐ നേതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റ് പ്രതികൾ ജാമ്യാപേക്ഷ നൽകാനുള്ള തയ്യാറെടുപ്പിലാണ്.

Advertisement
WhiteswanTV Footer