കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവർത്തകനെ എസ്എഫ്ഐ ഭീഷണിപ്പെടുത്തി. നാലാം വർഷ എംബിബിഎസ് വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയതായി ആരോപണം. കഴിഞ്ഞ തവണ യൂണിയൻ സെക്രട്ടറിയായി ജയിച്ച മുനീറിനെയാണ് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയൽ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങൾ കെഎസ പുറത്തു വിട്ടു.
‘അമ്മയാണെ സത്യം നിൻ്റെ കാല് തച്ച് പൊട്ടിക്കും’ എന്നാണ് ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്താണ് ഭീഷണിയുണ്ടായത്. നാളെയാണ് യൂണിയൻ തിരഞ്ഞെടുപ്പ് ദീർഘകാലത്തിന് ശേഷം കഴിഞ്ഞ വർഷം യുഡിഎസ്എഫ് യൂണിയൻ പിടിച്ചെടുത്തിരുന്നു. ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ഭീഷണിപ്പെടുത്തിയതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കെ എസ് യു നേതാക്കൾ അറിയിച്ചു.



