സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷാഫിയുടെ വേർപാടിൽ ചിരിയടങ്ങി മലയാളസിനിമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിനിമാ സംവിധായകന്‍ ഷാഫി വിടവാങ്ങി. ആന്തരിക രക്തസ്രാവത്തെതുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിക്കേയാണ് അന്ത്യം. അമ്പത്തിയാറ് വയസായിരുന്നു.മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ വഴിതുറന്ന സംവിധായകനായിരുന്നു ഷാഫി.2001 ല്‍ പ്രദര്‍ശനത്തിനെത്തിയ വണ്‍മാന്‍ ഷോയെന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ഷാഫി നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് നല്‍കിയിരുന്നു. സംവിധായകനും തിരക്കഥാ കൃത്തുമായ റാഫിയുടെ സഹോദരനായ ഷാഫി കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി മലയാള സിനിമാ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.ജയറാം നായകനായിരുന്ന വണ്‍മാന്‍ഷോ എന്ന ആദ്യചിത്രം വന്‍ വിജയമായിമാറിയതോടെ സംവിധാനരംഗത്ത് ചുവടുറപ്പിച്ച ഷാഫി, ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ദിലീപ്, കുഞ്ചാക്കോ ബോബന്‍ എന്നിവരെ നായകരാക്കി സംവിധാനം ചെയ്ത കല്യാണരാമന്‍ ബോക്‌സോഫീസില്‍ വന്‍ ഹിറ്റായി. പിന്നീട് സിബി കെ തോമസ്-ഉദയകൃഷ്ണ ടീമിന്റെതിരക്കഥയില്‍ ജയസൂര്യ-കാവ്യാമാധവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഷാഫി സംവിധാനം ചെയ്ത പുലിവാല്‍കല്യാണം മലയാളത്തിലെ കോമഡി ചിത്രങ്ങളില്‍ എക്കാലവും ശ്രദ്ധേയമായ സിനിമയാണ്.മലയാള സിനിമയില്‍ ചരിത്രം കുറിച്ച മമ്മൂട്ടി ചിത്രം തൊമ്മനും മക്കളും ഷാഫിയുടെ കരിയറില്‍ വന്‍ കുതിപ്പുണ്ടാക്കി.

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും തുടങ്ങി പുതുതലമുറയിലെ ഷറഫുദ്ദീന്‍വരെ എത്തിനില്‍ക്കുന്നു ഷാഫിയുമായി കൈകോര്‍ത്ത താരങ്ങള്‍. ഹാസ്യപ്രധാനമായ ചിത്രങ്ങളായിരുന്നു ഷാഫി ഒരുക്കിയതിലേറേയും.കോമഡി ചിത്രങ്ങളുടെ അമരക്കാരായിരുന്ന റാഫി-മെക്കാര്‍ട്ടിന്‍ സംവിധായകരിലെ റാഫിയുടെ സഹോദരനായ ഷാഫി 1990 ല്‍ സംവിധായകന്‍ രാജസേനന്റെ സംവിധാന സഹായിയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.മലയാള സിനിമയില്‍ നിലവിലെ കളക്ഷന്‍ റക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമായിരുന്നു തൊമ്മനും മക്കളും. മമ്മൂട്ടിയും ലാലും രാജന്‍ പി ദേവും തകര്‍ത്താടിയ കോമഡി ചിത്രം. കോടികള്‍ വാരിയ ചിത്രമായ തൊമ്മനും മക്കളും ഷാഫിക്ക് തമിഴിലേക്കുള്ള കവാടം തുറന്നുകൊടുത്തു.ഷാഫിയുടെ സംവിധാനത്തില്‍ വിക്രം -അസിന്‍ എന്നിവരെ നായികാ നായകരാക്കി തമിഴില്‍ മജ എന്ന പേരില്‍ ഒരു ചിത്രം ഒരുക്കിയതോടെ തമിഴിലും ഷാഫി ശ്രദ്ധേയനായി മാറി.മമ്മൂട്ടിയെ നായകനാക്കി 2007 ല്‍ ഒരുക്കിയ മായാവി ഷാഫിയുടെ സിനിമാ കരിയറില്‍ വന്‍ കുതിപ്പാണ് ഉണ്ടാക്കിയത്.

മായാവി മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.പൃഥ്വിരാജിന്റെ അഭിനയജീവിതത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കിയ ചോക്ലേറ്റ് എന്ന ചിത്രം സംവിധാനം ചെയ്തതും ഷാഫിയായിരുന്നു. പതിവ് ക്യാമ്പസ് ചിത്രങ്ങളില്‍ നിന്നെല്ലാം വഴിമാറി സഞ്ചരിച്ച ചിത്രമായിരുന്നു ചോക്ലേറ്റ്. ഷാഫി സച്ചി-സേതു കൂട്ടുകെട്ടില്‍ ഒരുക്കിയ ക്യാമ്പസ് ചിത്രമായിരുന്നു ചോക്ലേറ്റ്. വുമണ്‍സ് കോളജില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിയായാണ് ചോക്ലേറ്റില്‍ പൃഥ്വിരാജിനെ അവതരിപ്പിച്ചത്. മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചോക്ലേറ്റ് ഷാഫിയെ ഒന്നാം നിര സംവിധായകനാക്കി മാറ്റി. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ലോലിപോപ്പ്, മമ്മൂട്ടിയെ നായകനാക്കി 2009 ല്‍ ഒരുക്കിയ ചട്ടമ്പിനാട്, 2010 ല്‍ പ്രദര്‍ശനത്തിനെത്തിയ ദീലീപ് ചിത്രം മേരിക്കുണ്ടൊരു കുഞ്ഞാട്. ജയറാം, നായകനായെത്തിയ മേക്കപ്പ് മാന്‍, മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി. കുഞ്ചാക്കോ നായകനായ 101 വെഡിംഗ്, ദിലീപ് നായകനായി എത്തിയ 2015 ല്‍ പുറത്തിറങ്ങിയ ടൂ കണ്‍ട്രീസ്, ബിജുമേനോന്‍ നായകനായ ഷെര്‍ലക് ടോംസ്, ഒരു പഴയ ബോബുകഥ, ചില്‍ഡ്രന്‍സ് പാര്‍ക്ക്,

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.