താമരശ്ശേരി: ഷഹബാസ് കൊലപാതക കേസിൽ പ്രതികൾക്ക് ജാമ്യമില്ല. ഹെെക്കോടതിയാണ് പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തളളിയത്. വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അത് കുട്ടികളുടെ ജീവന് ഭീഷണി ആയി തീരുമെന്നും കോടതി വ്യക്തമാക്കി.
മാർച്ച് 27-നാണ് കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥികൾ തമ്മിൽ ട്യൂഷന് സെന്ററിലുണ്ടായ യാത്രയയപ്പുചടങ്ങിലെ പ്രശ്നം മുഹമ്മദ് ഷഹബാസിനെ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തുന്നതിലേക്കാണ് നയിച്ചത്. മാർച്ച് 1-ന് മർദനത്തിൽ പരിക്കേറ്റ ഷഹബാസ് മരണപ്പെടുകയായിരുന്നു. അക്രമദൃശ്യങ്ങളടങ്ങിയ ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു.



