കോഴിക്കോട് : കോഴിക്കോട് സർഗ്ഗ വനിത ജില്ലാ കമ്മിറ്റി, നന്മ കോഴിക്കോട് മേഖല കമ്മിറ്റി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ശാന്താദേവി ഓർമ്മ ദിനം സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ഇൻഡോർ സ്റ്റേഡിയം ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉദ്ഘാടനം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രനും അനുസ്മരണം സംസ്ഥാന പ്രസിഡന്റ് വിൽസൺ സാമുവലും നിർവഹിക്കും. തുടർന്ന് മറ്റ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച നന്മയിലെ 5 കലാകാരികളെ ആദരിക്കും. ശേഷം ഗാനാഞ്ജലിയും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.






