സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചോദ്യമുനയിലേക്ക് ഷൈൻ ടോം ചാക്കോ: പോലീസ് സ്റ്റേഷനിൽ ഹാജരായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ പോലീസിന് മുൻപിൽ ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ തന്റെ ഡോക്ടറുമായാണ് ഷൈൻ എത്തിയത്. ചോദ്യം ചെയ്യലിന് അര മണിക്കൂർ മുൻപ് നടൻ ഹാജരായി. ഷൈൻ രാവിലെ പത്തു മണിക്ക് ഹാജരാക്കുമെന്ന് എറണാകുളം സെൻട്രൽ എസിപി കെ ജയകുമാർ അറിയിച്ചു.

32 ചോദ്യങ്ങളാണ് ഷൈനിനോട് ചോദിക്കാനായി പോലീസ് തയ്യാറാക്കിയിട്ടുള്ളത്. ഹോട്ടലിൽ ഷൈനിനെ ആരൊക്കെ സന്ദര്‍ശിച്ചു, ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും സാഹസികമായി ഇറങ്ങി ഓടിയത് എന്തിന്, ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള ചോദ്യങ്ങളാണ് പോലീസ് തയ്യാറാക്കിയത്. ഷൈനിനെ കാണാൻ എത്തിയവരെയും സംശമയമുള്ള നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേക്ഷണം നടത്തും.

ഷൈന്‍ താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ഷൈനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക. നടന്റെ ഫോൺ കസ്റ്റഡിയിൽ വാങ്ങുമെന്നും സൂചനയുണ്ട്. ഒരു മാസം ഷൈൻ സംസാരിച്ചവരുടെ ഫോൺ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement