നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം നാളെ. തമിഴ്‌നാട്ടിലെ വാഹനാപകടത്തിലാണ് മരിച്ചത്. രാവിലെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. മുണ്ടൂരിലെ വീട്ടില്‍ ഇന്ന് വൈകിട്ട് 4 മണി മുതല്‍ പൊതുദര്‍ശനം ഉണ്ടാകും.
അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ ഷോൾഡറിന് താഴെ മൂന്ന് പൊട്ടലുകളും നട്ടെല്ലിന് ചെറിയ പൊട്ടലും സംഭവിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. അപകടത്തില്‍ കൂടുതല്‍ പരുക്കേറ്റ ഷൈനിന്റെയും അമ്മയുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വ്യക്തമാക്കി.
Content: Shine Tom Chacko’s father CP Chacko’s funeral tomorrow






