സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷൈന്‍ ടോം ചാക്കോയുടെ രക്ഷാപുരുഷന്‍ ഉന്നതനായ ഒരു മന്ത്രി: ഫേസ്ബുക്‌പോസ്റ്റുമായി കെഎസ് രാധാകൃഷ്ണന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നടൻ ഷൈൻ ടോം ചാക്കോയുടെ വിഷയത്തിൽ പ്രതികരിച്ച് പിഎസ്സി മുന്‍ ചെയര്‍മാനും ബിജെപി നേതാവുമായ ഡോ. കെഎസ് രാധാകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിലെ ഉന്നതനായ ഒരു മന്ത്രിയാണ് ഷൈന്‍ ടോം ചാക്കോയെ സംരക്ഷിക്കുന്നത് എന്നാണ് ഫേസ്ബുക്ക്പോസ്റ്റിലൂടെ ഡോ. കെഎസ് രാധാകൃഷ്ണന്‍ പ്രതികരിച്ചത് . കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടില്‍ മട്ടാഞ്ചേരി മാഫിയ എന്ന് അറിയപ്പെടുന്ന സംഘത്തിന് പങ്കുണ്ട് എന്നും എന്നാൽ സിനിമയിലെ സൂപ്പര്‍ താരങ്ങളേയും സിനിമ സംഘടനകളേയും ഭയക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു എന്നും പോസ്റ്റിൽ പറയുന്നു .

ഒരു ഭാഗത്ത് സര്‍ക്കാരും സംഘടനകളും വന്‍ രീതിയില്‍ മയക്കുമരുന്നു വിപത്തിന് എതിരെ പ്രചാരണവും നിവാരണ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കെയാണ് നഗര മദ്ധ്യത്തില്‍ സിനിമക്കാര്‍ മയക്കുമരുന്നു ഇടപാടുകള്‍ നടത്തുന്നതെന്നും അവരുടെ രക്ഷകരായി മന്ത്രിയും രാഷ്ട്രീയ നേതൃത്വവും താരപ്രമുഖരും ഒത്തു ചേരുന്നു എന്നത് ഭയജനകമാണെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു .ആരാണ് ഷൈന്‍ ടോം ചാക്കോയുടെ രക്ഷകന്‍ എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.