കൊച്ചി : തന്നെ ആരോ ആക്രമിക്കാൻ വന്നതാണെന്നു അതുകൊണ്ടാണ് ഭയന്നോടിയതെന്നും ഷൈൻ ടോം ചാക്കോയുടെ മൊഴി. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റുദ്ധരിച്ചതാണെന്നും , പോയത് തമിഴ് നാട്ടിലേക്കാണെന്നും ചോദ്യം ചെയ്യലിനിടെ ഷൈൻ പറഞ്ഞു. ഷൈനിന്റെ ഫോണും പോലീസ് പരിശോധിക്കുന്നുണ്ട്. വാട്സ്ആപ്പ് ചാറ്റുകളും ,കോളുകളും , ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിച്ച് വരുകയാണ് . ഫോണിന്റെ കാര്യത്തിലും പൊലീസിന് സംശയങ്ങൾ ഉണ്ട് .
ഷൈൻ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ ഇത് തന്നെ ആണോ എന്ന സംശയമാണ് പോലീസിനുള്ളത്. മൂന്ന് ഫോണുകളാണ് ഷൈൻ ഉപയോഗിക്കുന്നതെന്ന് പൊലീസിന് മൊഴി നൽകി .എന്നാൽ ഒരു ഫോൺ മാത്രമാണ് ഷൈന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാക്കിയത്. അതേസമയം ഷൈനിനെ വൈദ്യ പരിശോധനയ്ക്കും അന്വേഷണ സംഘം വിധേയനാക്കും. രാവിലെ ഹാജരായ ഷൈനിന്റെ ചോദ്യം ചെയ്യൽ രണ്ടു മണിക്കൂർ പിന്നിട്ടിരിക്കുകയാണ്.



