കൊച്ചി: മൊസാംബിക്കിലെ കപ്പൽ അപകടത്തിൽ മരിച്ച പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ 7.15 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. ഉച്ചയ്ക്ക് സംസ്കാര ചടങ്ങുകൾ നടത്തും.
ഒക്ടോബർ 16നാണ് മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് ദുരന്തം സംഭവിച്ചത്. ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ജീവനക്കാരെ മാറ്റുന്നതിനിടെ ബോട്ടിൽ തിരമാല ഇടിച്ചുണ്ടായ അപകടത്തിൽ 21 പേരിൽ 16 പേരെ രക്ഷപ്പെടുത്തിയിരുന്നു.
അപകടം സംഭവിക്കുന്നതിന് വെറും നാല് ദിവസങ്ങൾക്ക് മുൻപാണ് ഇന്ദ്രജിത്ത് ജോലിക്കായി മൊസാംബിക്കിലെത്തിയത്. അപകടത്തിൽ മരിച്ച രണ്ടാമത്തെ മലയാളിയാണ്. കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞ ആഴ്ച നാട്ടിലെത്തിച്ചിരുന്നു.




